ജനനം
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പിളളി പഞ്ചായത്തിൽ തേവലക്കര മാർ ആബോ മർത്തമറിയം ഓർത്ത ഡോക്സ് വലിയപളളി ഇടവകാംഗമായ നെടുന്തറ വീട്ടിൽ ശ്രീ. ഉമ്മൂമ്മൻ്റെയും ശ്രീമതി ശോശാമ്മയുടെയും മക്കളായ അഞ്ച് മക്കളിൽ രണ്ടാമനായി 1901 ജനുവരി മാസം 17-ാം തീയതി കൊച്ചുകുഞ്ഞ് ജനിച്ചു. തേവലക്കരയിലായിരുന്നു പഠനം. അന്നത്തെ ഹയർഗ്രേഡായിരുന്ന ഒമ്പതാം ക്ലാസ്സ് പാസായി. മൈനാഗപള്ളിയിലുള്ള ചിത്രവിലാസം ട്രെയിനിംഗ് സ്ക്കൂളിൽ ട്രയിനിംഗ് കോഴ്സ് കഴിഞ്ഞ് കോവൂർ യു.പി സ്ക്കൂളിൽ അദ്ധ്യാപകനായി നിയമിതനായി.
അതിന് ശേഷം മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുളള പുത്തൂരിലെ എൽ.പി സ്ക്കൂളിൽ അദ്ധ്യാപകനായി പ്രവേശിച്ചു.
വിവാഹം
1921 ൽ നല്ലാടങ്ങത്ത് വീട്ടിൽ കെ.മറിയാമ്മയെ അദ്ദേഹം വിവാഹം കഴിച്ചു. ആദ്യ നാളുകളിൽ വിവാഹത്തിനുശേഷവും അദ്ദേഹം തേവലക്കരയിൽ നിന്ന് പോയിവരികയായിരുന്നു. എന്നാൽ തെക്കുംപുറം സ്ക്കൂളിൻ്റെ ഹെഡ്മാസ്റ്ററായി സ്ഥാനകയറ്റം കിട്ടിയ ശേഷം അദ്ദേഹം പുത്തൂരിൽ സ്ഥിരതാമസമാക്കി.
പുത്തൂർ ദേശത്തുളള എല്ലാവരും കൊച്ചുകുഞ്ഞിനെ സ്നേഹ പൂർവ്വം തേവലക്കരസാർ എന്നാണ് വിളിച്ചിരുന്നത്. ഈ കാലയളവിൽ അദ്ദേഹം പുത്തൂർ സെൻ്റ് ജോർജ് ഓർത്തഡോക്സ് പളളിയുടെ കൈക്കാരൻ, സൺഡേസക്കൂൾ ഹെഡ്മാസ്റ്റർ തുടങ്ങി വിവിധ നില കളിൽ സേവനമനുഷ്ഠിച്ചു.തെക്കുംപുറം എൽ.പി സ്ക്കൂളിൽ അദ്ദേഹം പഠിപ്പിച്ചിരുന്ന പല വിദ്യാർത്ഥികളും പിന്നീട് വൈദീകരായി കാണു വാനുളള ഭാഗ്യം അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യ ന്മാരായിരുന്ന നാല് ഇടവകപട്ടക്കാരോടൊപ്പം അദ്ദേഹം പളളിക്കെ കാരനായും പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ കൂടെ അദ്ധ്യാപനം നടത്തിയവരായിരുന്നു പ്രമുഖരായ ഓലമുക്കിൽ സാർ, നെല്ലിപ്പിളളിൽ സാർ, കിണറ്റിൻകര സാർ തുടങ്ങിയവർ. ചെറുമുക്ക് തിരുവിനാൽ പുത്തൻവീട്ടിൽ കുഞ്ഞൻപിള്ള സാർ അദ്ദേഹത്തിന്റെ ഒരു സഹൃദയ നായിരുന്നു.
സഹധർമ്മിണി മറിയാമ്മ
നല്ലിലവിളയിൽ താഴെതിൽ കോശി ഡാനീയേൽ എന്ന് വിളിക്കുന്ന വന്ദ്യനായ വി.കെ ഡാനീയേൽ അച്ചൻ്റെ സഹോദരി പുത്രിയായിരുന്നു കൊച്ച് കുഞ്ഞ് സാറിന്റെ സഹധർമ്മിണി മറിയാമ്മ. മൂന്നരവയസ്സ് പ്രായമുളളപ്പോൾ മറിയാമ്മയുടെ അമ്മ പെട്ടെന്ന് മരണപ്പെട്ടതിനെ തുടർന്ന് അമ്മയുടെ സഹോദരനായ നല്ലാ അച്ചൻ എന്ന് വിളിക്കപ്പെ ടുന്ന വി.കെ. ഡാനീയേൽ അച്ചന്റെ സംരക്ഷണയിലാണ് മറിയാമ്മ വളർന്ന് വന്നത്. മാത്രമല്ല മറിയാമ്മ ഏക മകളുമായിരുന്നു. ഒരു വൈദീ കന്റെ ശിക്ഷണത്തിലും കരുതലിലും വളർന്ന മറിയാമ്മ സൽസ്വഭാ വിയും എല്ലാവരോടും സ്നേഹവും കരുതലും ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു. ഏക മകളായിരുന്നതിനാൽ എല്ലാ സ്വത്തുക്കളുടെയും അവകാശിയും മറിയാമ്മയായിരുന്നു. കൂട്ടാലുംവിള പുരയിടം, മുകളു വിള പുരയിടം, ചരുവിള പുരയിടം കൂടാതെ അനേകം നിലങ്ങളും മറിയാമ്മയുടെ പേരിലുണ്ടായിരുന്നു. 13-ാം വയസ്സിലാണ് മറിയാമ്മയും കൊച്ച് കുഞ്ഞ് സാറും തമ്മിലുള്ള വിവാഹം നടക്കുന്നത് .വിവാഹ ത്തിൻറെ ഒരു വർഷത്തിന് ശേഷം മറിയാമ്മയുടെ അപ്പൻ മരിച്ചു. അദ്ദേഹം മരിക്കുന്നതിന് മുമ്പ് തൻ്റെ സ്വത്തുക്കളുടെ വിവരമെല്ലാം പറഞ്ഞുകൊടുക്കുവാൻ സാധിച്ചിരുന്നില്ല. മറിയാമ്മയ്ക്ക് ഒന്നും തിരി ച്ചറിയാൻ കഴിയാത്ത പ്രായമായതിനാൽ കുറെയധികം സ്വത്തുക്കൾ അന്യാധീനപ്പെട്ടു.
മറിയാമ്മ മാതൃകയായ ഭാര്യയും പത്ത് മക്കൾക്കും സ്നേഹ സമ്പന്നയുമായ അമ്മയുമായിരുന്നു. എപ്പോഴും പ്രസന്നവതിയും സന്തോഷവതിയും ആയിരുന്നു മറിയാമ്മ. കൊച്ച് കുഞ്ഞ് സാറിന്റെയും മറിയാമ്മയുടെയും നീണ്ട 67 വർഷത്തെ ഉദാത്തമായ കുടുംബബന്ധ മായിരുന്നു.
തെക്കുംപുറം എൽ.പി സ്ക്കൂൾ
തെക്കുംപുറം എൽ.പി സ്ക്കൂളിലെ അദ്ധ്യാപകനായാണ് തേവ ലക്കര സാർ പുത്തൂർ എന്ന പ്രദേശത്ത് എത്തുന്നത്. രാവിലെ തേവ ലക്കരയിൽ നിന്നും സൈക്കിളിൽ യാത്ര തിരിച്ചാണ് അദ്ദേഹം തെക്കു പുറം സ്ക്കൂളിൽ എത്തിയിരുന്നത്. കുന്നത്തൂർ ആറിന് പാലമില്ലാതി ല്ലതിരുന്നാൽ ചങ്ങാടത്തിൽ കയറിയാണ് ദിവസവും സ്ക്കൂളിൽ വന്നിരുന്നത്. തെക്കുംപുറം എൽ.പി സ്ക്കൂളിലെ എല്ലാ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മാതൃക അദ്ധ്യാപകനായി അദ്ദേഹം വളരെ വേഗം സൽപ്പേര് സമ്പാദിച്ചു. എല്ലാവരുമായി നല്ല സ്നേഹത്തിലും ബഹുമാനത്തിലുമായിരുന്നു അദ്ദേഹം വർത്തിച്ചിരുന്നത്. ആ ഇടയ്ക്ക്തെക്കുംപുറം സ്ക്കൂൾ ഗവൺമെൻ്റ് ഏറ്റെടുത്തപ്പോൾ കൊച്ച് കുഞ്ഞ് സാറിന് അഞ്ച് വർഷം കൂടി ജോലി നീട്ടികിട്ടി.
തേവലക്കര സാർ പുത്തൂരിലേക്ക് താമസം മാറുന്നു
വിവാഹം കഴിഞ്ഞ് കുറച്ച് വർഷം കൊച്ച് കുഞ്ഞും മറിയാ മ്മയും തേവലക്കരയിലാരുന്നു താമസം. സഹധർമ്മിണിയായ മറി യാമ്മയ്ക്ക് പുത്തൂരിലുള്ള കൂട്ടാലും വിള പുരയിടത്തിൽ വീട് വെയ്ക്ക ണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനാൽ കൊച്ച് കുഞ്ഞ് സാർ തന്റെ പേർക്കുളള വസ്തുക്കൾ രണ്ട് സഹോദരങ്ങൾക്കായി നല്കി കൊണ്ട് പുത്തൂരിലേക്ക് താമസം മാറ്റി. വസ്തുക്കളും നിലങ്ങളും കൃഷി കാര്യങ്ങളും കൂടാതെ അദ്ദേഹത്തിന് നാല് കാളകളും, പശുക്കളും, ആടുകളും, കാളവണ്ടിയുമുണ്ടായിരുന്നു.
കുടുംബപേരിന് പിന്നിൽ
കൂട്ടമായി ആൽവൃക്ഷങ്ങളും മറ്റ് വലിയ മരങ്ങളും ഇടതൂർന്ന് നിന്നിരുന്ന ഏക്കറുകൾ വിസ്തീർണ്ണമുള്ള പറമ്പിൻ്റെ പേരായിരുന്നു കൂട്ടാലുംവിള പറമ്പ്. കൊച്ച് കുഞ്ഞ് എന്ന പേരുളള അപ്പച്ചന്റെ പേരിന്റെ ആദ്യാക്ഷരം “കെ” എന്നുതന്നെ ആയതിനാലും അതെ പേര് തന്നെ മതി എന്ന് അദ്ദേഹം തീരുമാനിച്ചതായി പിന്നീട് അമ്മച്ചി പറഞ്ഞത് പലരും കേട്ടിട്ടുണ്ട്.
മക്കൾ
തേവലക്കര സാർ-മറിയാമ്മ ദമ്പതികൾക്ക് പത്ത് മക്കളുണ്ടായി.
അഞ്ചാണും അഞ്ച് പെണ്ണും. തേവലക്കര സാറും മറിയാമ്മയും വളരെ കഷ്ട്ടപ്പെട്ടാണ് പത്ത് മക്കളെയും പോറ്റി വളർത്തിയത്. അദ്ധ്യാപന ജോലി കൂടാതെ കൃഷികാര്യങ്ങളിലും കൊച്ച്കുഞ്ഞ് വളരെ തല്പര നായിരുന്നു. കൃഷി കാര്യങ്ങളിൽ അദ്ദേഹത്തെ സഹായിക്കാൻ മൂത്ത മകനായ ജോർജും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുഞ്ഞുമോൻ എന്ന ജോലിക്കാരൻ കൊച്ച്കുഞ്ഞ് സാറിനോടൊപ്പം ഒരു നിഴൽ പോലെ നിന്ന് എല്ലാ കാര്യങ്ങളിലും സഹായിച്ചിരുന്നു.
കൊച്ച് കുഞ്ഞ് സാർ വളരെ ചിട്ടയോടും അച്ചടക്കത്തോടും കൂടി യാണ് തന്റെ മക്കളെ എല്ലാവരെയും വളർത്തിയത്.
സഹകരണ ബാങ്ക്
പുത്തൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ 90-ാമത് അംഗ മായിരുന്നു ശ്രീ. കൊച്ച്കുഞ്ഞ്. ദീർഘകാലം ഈ ബാങ്കിൻ്റെ പ്രസി ഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാല ത്താണ് ഇപ്പോൾ ബാങ്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ ആദ്യനില ശിലാസ്ഥാപനം നടത്തിയത്.
മരണം
1988 ൽ (11/02/1988) വാർദ്ധക്യ സഹജമായ അസുഖങ്ങൾ ബാധിച്ചതിനെതുടർന്ന് വളരെയധികം അഭിമാനിയും പുത്തൂർ ദേശ ത്തിന്റെ മാതൃകാപുരുഷനുമായിരുന്ന കൊച്ച് കുഞ്ഞ് സാർ തന്റെ എഴു പത്തിയൊൻപതാം വയസ്സിൽ കർത്താവിൽ നിദ്ര പ്രാപിച്ചു.
ചാരുകസേര
asdasdasd
കൂട്ടാലുംവിള തറവാട്ടിലെ വരാന്തയിൽ തലയെടുപ്പോടെ കിട ന്നിരുന്ന ഒന്നായിരുന്നു ആ ചാരുകസേര. തറവാടിൻ്റെ കാരണവരായി രുന്ന അപ്പച്ചൻ അല്ലാതെ ആ കസേരയിൽ ആരും ഇരുന്നിട്ടില്ല. അപ്പ ച്ചന്റെ കാലശേഷം കൊച്ചുമക്കൾ പലപ്പോഴും നിർബന്ധിച്ച് അമ്മച്ചിയെ ആ കസേരയിൽ ഇരുത്തുമായിരുന്നു. പല ഒത്ത് ചേരലുകളും നട ക്കുന്ന സമയത്ത് കുട്ടികൾ അറിയാതെ അതിൽ കയറി ഇരിക്കുമ്പോൾ "അത് അപ്പച്ചന്റെ കസേരയാണ്, അതിൽ ഇരിക്കരുത് ' എന്ന് മുതിർവ ന്നവർ ശാസിക്കുമായിരുന്നു. ഇന്നും ആ കസേര കൂട്ടാലുംവിള തറവാ ട്ടിലെ വരാന്തയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഒത്തുച്ചേരൽ
വിവാഹം മുതൽ പ്രാർത്ഥനയോഗം വരെയുള്ള വലുതും ചെറുതുമായ എല്ലാ ചടങ്ങുകളും എല്ലാവരും ഒത്ത് ചേർന്ന് വളരെ ആലോചന യോടും ഒത്തൊരുമയോടുമാണ് നടത്താറുള്ളത്. വിവാഹത്തിന്റെ തീയതി നിശ്ചയിച്ചാൽ ഒരു വീട്ടിൽ പതിവായി എല്ലാവരും യോഗം ചേരുകയും വിരുന്നുകാരെ ക്ഷണിക്കുന്നതുമുതൽ അവരെ യാത്രയാക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുകയും ഒരോ ഉത്തരവാദിത്വങ്ങളും ഒരോരുത്തരായി പങ്കിട്ട് എടുക്കുകയും ചെയ്യും. ജോലി സംബന്ധമായി ഇപ്പോഴത്തെ തലമുറയിലെ ആണു ങ്ങളിൽ പലരും വിദേശ രാജ്യങ്ങളിൽ ആണെങ്കിലും വിശേഷ സമയ ങ്ങളിൽ എല്ലാവരും ഒത്തുകൂടാൻ ശ്രമിക്കാറുണ്ട്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ പെസഹാ പെരുനാളിന്റെ അപ്പം എല്ലാ വീടുകളിൽ നിന്നും തറവാട്ടിലേക്ക് കൊണ്ട് വന്ന് അവിടെ വെച്ച് കുടുംബത്തിന്റെ കാരണവർ മുറിച്ച് എല്ലാവർക്കും നല്കുന്ന ഒരു പതിവുംമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പലരും നാട്ടിൽ
ഇല്ലാത്ത സാഹചര്യത്തിൽ ഇത് ഏറെകുറെ നിന്ന് പോയി. ഓണദിവ സങ്ങളിൽ എല്ലാവരും തറവാട്ടിൽ ഒത്ത് ചേർന്ന് ഓണകളികളിൽ ഏർപ്പെടുന്ന പതിവുമുണ്ടായിരുന്നു.
കുടുംബകല്ലറ
കൊച്ച് കുഞ്ഞ് സാറും സഹധർമ്മിണിയായ മറിയാമ്മയും ജീവി ച്ചിരുന്നപ്പോൾ തന്നെ മൂത്തമകനായ ജോർജ് കർത്താവിൽ നിദ്ര പ്രാപി ച്ചു. അതേതുടർന്ന് പള്ളി ശവക്കോട്ടയിൽ ഉചിതമായ ഒരു സ്ഥലം കണ്ടുപിടിച്ച് ഒരു കുടുംബ കല്ലറ നിർമ്മിച്ചു. കുടുംബകല്ലറ കെട്ടിയി തിന് ശേഷം എട്ടാമത്തെ മകനായ കെ.മാത്യൂവിൻ്റെ മകനായ സീന യെയാണ് ആദ്യം അതിൽ അടക്കിയത്. പിന്നീട് ഈ ലോകത്തിൽ നിന്ന് യാത്ര പറഞ്ഞ കൊച്ച് കുഞ്ഞ് സാർ എന്ന അപ്പച്ചനെയും അദ്ദേ ഹത്തിന്റെ സഹധർമ്മിണി മറിയാമ്മ എന്ന അമ്മച്ചിയെയും ഈ കുടും ബകല്ലറയിൽ അടക്കി. ജീവിതത്തിലും മരണത്തിലും കൂട്ടാലുവിള കുടും ബത്തിലെ മക്കളും കൊച്ചുമക്കളും ഒത്തൊരുമയോടെ കഴിയണമെന്ന ആ വലിയ മനുഷ്യൻ്റെ ദീർഘവീക്ഷണമാണ് ഈ കുടുംബകല്ലറയുടെ തീരുമാനത്തിന് പിന്നിലുള്ളത്. കർത്തൃസന്നിധിയിലേക്ക് വാങ്ങി പ്പോയ കുടുംബാംഗങ്ങളായ പതിനൊന്ന് പേരെ ഇതിനോടകം ഈ കല്ലറയിൽ അടക്കം ചെയ്തതിട്ടുണ്ട്. കർത്താവിൻ്റെ രണ്ടാമത്തെ വരവിൽ തന്റെ വൃതന്മാരെ ചേർക്കാനായി കാഹളമൂതുമ്പോൾ നമ്മുടെ പൂർവ്വപിതാ ക്കന്മാരോടും മാതാപിതാക്കളോടുമൊപ്പം ഒരുമിച്ച് നില്ക്കാൻ ഇത് നമ്മെ സഹായിക്കട്ടെ.
കുടുംബ സംഗമവും വിനോദയാത്രയും
2015 മുതൽ അവധിക്ക് നാട്ടി വരുന്ന എല്ലാ കുടുബാംഗങ്ങ ളെയും ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ വെച്ച് കുടുംബസംഗമവും വിനോദയാത്രയും നടത്തി വരുന്നു. 2015 ൽ തട്ടേക്കാടും, 2016 ൽ തെന്മല എക്കോടൂറിസത്തിലും വിനോദയാത്ര നടത്തി. കുടുംബ സംഗ മത്തിന് ഫാ. പി. തോമസും, ഫാ. വർഗീസ് ലാലും നേതൃത്വം നൽകി. വിവിധ മത്സരപരീക്ഷകളിലും കലാകായികരംഗങ്ങളിലും ഉന്നതവിജയം നേടിയ കുടുംബാംഗങ്ങൾക്ക് അനുമോദനവും സമ്മാനവിതരണവും നടത്താറുണ്ട്.
ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും കൂട്ടാലും വിള കുടുംബവുമായി അഭേദ്യമായ ബന്ധമാണുള്ളത്. സഭയുടെയും ഇട വകയുടെയും എല്ലാ കാര്യങ്ങളിലും സഹകരിക്കുന്നതിൽ എല്ലാവരും എപ്പോഴും മുൻപന്തിയിലായിരുന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിരവധി തവണ കൂട്ടാലുംവിള കുടുംബവീട് സന്ദർശിക്കുകയും എല്ലാവരേയും അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത അഭിവന്ദ്യ മാത്യൂസ് മാർ എപ്പിഫാനിയോസ് തിരുമേ നിക്ക് കൂട്ടാലും വിള അപ്പച്ചന്റെ മൂന്നാമത്തെ മകനായ കെ.കൊച്ചു കോശിയുടെ അംബാസിഡർ കാർ സ്നേഹപൂർവ്വം നല്കിയിട്ടുണ്ട്. പുത്തൂർ വലിയ പള്ളിയിൽ ഇടവക വികാരിമാരായി സേവനമനുഷ്ഠി ച്ചിട്ടുളള എല്ലാ വൈദികരുമായും വളരെ ഊഷ്മളമായ ബന്ധമാണ് എല്ലാവരും പുലർത്തിയിരുന്നത്. പള്ളിയുടെ വളർച്ചയുടെ വിവിധ കാല ഘട്ടങ്ങളിൽ സെക്രട്ടറി, ട്രസ്റ്റി കമ്മിറ്റി അംഗങ്ങൾ എന്നീ നിലയിൽ അപ്പച്ചനെ കൂടാതെ ശ്രീ. കെ. കൊച്ചുകോശി, ശ്രീ. ജോർജ് വർഗീസ്, തുടങ്ങിയവർ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇടവക യുടെ യുവജനപ്രസ്ഥാനത്തിൽ ശ്രീ. തോമസ് ജോർജ്, ശ്രീ. അജി ജോൺ, ശ്രീ. അനി ജോൺ, ശ്രീ. ബിജു കോശി, ശ്രീ. രഞ്ജിത്ത് ഉമ്മൻ, തുടങ്ങിയവർ പ്രവർത്തിച്ചിട്ടുണ്ട്. ഇടവകയുടെ പുരോഗമന പ്രവർത്ത നങ്ങളിൽ കുടുംബാംഗങ്ങൾ എല്ലാവരും സജീവമായ നേതൃത്വവും പങ്കാളിത്തവും നൽകുന്നുണ്ട്.